വായ്പയെടുത്തയാളെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതായി പരാതി.
തളിപ്പറമ്പ്: ബാങ്കില്‍ നിന്ന് വായ്പയെടുത്തയാളെ ഫോണില്‍ വിളിച്ച് ചീത്തവിളിച്ചതായി പരാതി.

തളിപ്പറമ്പ് മദ്രസക്ക് സമീപത്തെ റഷീദ് മന്‍സിലില്‍ പുന്നക്കന്‍ മൊയ്തീന്‍കുട്ടിയാണ് ഇത് സംബന്ധിച്ച് തളിപ്പറമ്പ് എസ്.എച്ച്.ഒക്ക് പരാതി നല്‍കിയത്.
സ്വത്ത് പണയം വെച്ച് വായ്പയെടുത്ത മൊയ്തീന്‍കുട്ടിയും തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കും തമ്മില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ 13 ന് വൈകുന്നേരം ജീവനക്കാരനായ വി.അഭിലാഷ് നോട്ടീസ് തരാനുണ്ടെന്ന് പറഞ്ഞ് മൊയ്തീന്‍കുട്ടിയെ വിളിച്ച് അസഭ്യം പറഞ്ഞതായാണ് പരാതി.
ഇന്നലെ രാവിലെ നോട്ടീസ് കൈപ്പറ്റാന്‍ ബാങ്കില്‍ എത്തിയപ്പോല്‍ അത്തരത്തിലൊരു നോട്ടീസ് ഇല്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതോടെയാണ് മൊയ്തീന്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.
