തളിപ്പറമ്പ് പോലീസ് ഇതൊന്നും അറിയുന്നില്ലേ–ഇയാളെക്കൊണ്ട് പൊറുതിമുട്ടി.

തളിപ്പറമ്പ്: മാനസികരോഗിയായി അഭിനയിക്കുന്ന അരിയില്‍ സ്വദേശിയുടെ അതിക്രമങ്ങള്‍ കൊണ്ട് തളിപ്പറമ്പ് നിവാസികള്‍ പൊറുതിമുട്ടുകയാണ്.

മുഴുവന്‍ സമയവും മദ്യത്തിന് അടിമയായ ഇയാള്‍ മദ്യം വാങ്ങാനുള്ള പണത്തിനായി മോഷണം പതിവാക്കിയിരിക്കുകയാണ്.

കടകളിലും വീടുകളിലും പുറത്തുവെച്ച സാധനങ്ങള്‍ കണ്ണ് തെറ്റിയാല്‍ അടിച്ചു മാറ്റും.

സുന്ദരികളായ സ്ത്രീകളെ കണ്ടാല്‍ ഇവന്റെ മട്ടുമാറും, പലവിധ ഗോഷ്ട്ടികള്‍കാണിച്ച് പച്ചത്തെറിയാണ് ഇവരോട് പറയുന്നത്.

അതിരാവിലെ ആളുകള്‍ കുറഞ്ഞ സമയത്താണ് കൂടുതല്‍ അപകടകാരി.

ഈ സമയം മുന്നില്‍ പെടുന്ന പാവങ്ങളെ ഭയപ്പെടുത്തി പണം പിടിച്ചു പറിക്കും.

കൂടുതലും അതിഥി തൊഴിലാളികളാണ് ഇരകള്‍.

പോലീസില്‍ വിവരമറിയിച്ചുവെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നാണ് പരാതി.

സമൂഹത്തിന് ഭീഷണിയായ ഇയാളെ ഇങ്ങനെ കയറൂരി വിടാതെ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് സ്ഥിരമായി ഇയാളുടെ അതിക്രമത്തിന് ഇരയാവുന്നവര്‍ ആവശ്യപ്പെടുന്നത്.