വാറ്റുചാരായം: പുതുശേരി ബാലന് രണ്ടു വര്‍ഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ.
കണ്ണൂര്‍: പത്ത് ലിറ്റര്‍ ചാരായം കൈവശംവെച്ചതിന് രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
അരീക്കമലയിലെ പുതുശേരി ബാലനെയാണ് കണ്ണൂര്‍ അസി.സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2016 ലാണ് ശ്രീകണ്ഠാപുരം അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.രഞ്ജിത്ത്ബാബുവും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
അരീക്കമലയിലെ പ്രധാന ചാരായ വില്‍പ്പനക്കാരനായിരുന്നു ബാലന്‍. അന്ന് നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പി.സി.വാസുദേവന്‍, സി.ഇ.ഒ മാരായ കെ.സന്തോഷ്‌കുമാര്‍, സി.കെ.ഷിബു, പി.ഷിബു, എന്നിവര്‍ പങ്കെടുത്തിരുന്നു.
