അധികം ഹാപ്പിയില്ലാതെ ഹാപ്പിനസ് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും.
ധര്‍മ്മശാല: അധികം ഹാപ്പിയില്ലാതെ ഹാപ്പിനസ് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും.
സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, രജിസ്ട്രേഷന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് എന്നിവര്‍ പങ്കെടുക്കും.
എം.വി.ഗോവിന്ദന് അധ്യക്ഷത വഹിക്കും.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ പകിട്ട് കുറഞ്ഞതായി കാഴ്ച്ചക്കാര്‍ പറയുന്നു.
ചലച്ചിത്രമേള ഉള്‍പ്പെടെ വ്യത്യസ്തങ്ങളായ നിരവധിപരിപാടികള്‍ കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നുവെങ്കിലും ഇത്തവണ അതൊന്നും ഉണ്ടായില്ല.
കലാപരിപാടികളും വേണ്ടത്ര ആകര്ഷകമായില്ലെന്നാണ് കാണികളുടെ അഭിപ്രായം.
മുഖ്യസംഘാടകരായ രണ്ട് സി.പി.എം പ്രാദേശിക നേതാക്കളുടെ അവിചാരിതമായ വിയോഗവും ഹാപ്പിനസ് ഫെസ്റ്റിവലിനെ ബാധിച്ചു.
കഴിഞ്ഞ 2023 ജനുവരി 25 ന് തളിപ്പറമ്പ് ചിറവക്കില്‍ തറക്കല്ലിട്ട 188 കോടിയുടെ ഹാപ്പിനസ് സ്ക്വയറിന്റെ നിര്‍മ്മാണപ്രവര്‍ത്തികളും നിലച്ചിരിക്കയാണ്.