ആരോഗ്യം അടുത്തറിയാന്‍ ക്യാമ്പ് നടത്തി പരിയാരം എന്‍എസ്എസ്.

പയ്യന്നൂര്‍: നാഷണല്‍ സര്‍വീസ് സ്‌കീം കെ.കെ.എന്‍ പരിയാരം ഗവ:വിഎച്ച്എസ്ഇ സപ്തദിന ക്യാമ്പിന്റെ ഭാഗമായി പെരുമ്പ എ.വി.സ്മാരക വായനശാലയില്‍ ആരോഗ്യ ക്യാമ്പ് നടത്തി.

സൗജന്യ ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പില്‍ ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ എന്നിവയും ദന്തപരിശോധനയും നടത്തി.

പയ്യന്നൂര്‍ കോത്തായിമുക്ക് റിസള്‍ട്ട് ലാബിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ ഡോ:പി.വി.പൂജ ദന്തപരിശോധന നടത്തി.

വാര്‍ഡ് കണ്‍വീനര്‍ കെ.കുമാരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ശ്രീജിത് എസ് നായര്‍, സി.ഷീന, എ.എസ്.ഷമി, പി.അജീഷ് എന്നിവര്‍ സംസാരിച്ചു.

വളണ്ടിയര്‍മാരായ നയന നാരായണന്‍, ഇ.വി.ദേവിക, പി.വി.ധനുഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.