കരിത്താസ് മേഴ്സി ആശുപത്രിയിലെ ചികിത്സാ പിഴവ്- അസ്ഥിരോഗ വിദഗ്ദ്ധനെതിരെ കേസ്സെടുത്ത് കോടതി-ഹാജരാകാന്‍ ഉത്തരവ്
തളിപ്പറമ്പ്: മലയോര മേഖലയിലെ പ്രശസ്ത ആശുപത്രിയായ പയ്യാവൂര്‍ കാരിത്താസ് മേഴ്സി ഹോസ്പിറ്റലിലെ അസ്ഥിരോഗ വിദഗ്ദ്ധ ഡോ.സന സുരേഷിനെതിരെയാണ് കേസ്.

അശ്രദ്ധമായി രോഗിയെ ചികിത്സിച്ച് ഗുരുതരാവസ്ഥയിലായ സംഭവത്തിലാണ് തളിപ്പറമ്പ് മജിസട്രേട്ട് സാജിത് അണ്ടത്തോടന്‍ സാക്ഷികളെ വിസ്തരിച്ച് കേസെടുക്കാന്‍ ഉത്തരവിട്ടത്.
ചെമ്പേരി സ്വദേശി പുതുപ്പറമ്പില്‍ ലൂസി മാത്യു ആണ് പരാതിക്കാരി. വര്‍ഷങ്ങളായി ഇവര്‍ കാരിത്താസ് മേഴ്സി ആശുപത്രിയില്‍ രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ചികിത്സ ചെയ്തു വന്നിരുന്ന ആളായിരുന്നു.
2019 ജൂണ്‍ 26 ന് കാല് മുട്ടില്‍ ചെറിയ വേദന തോന്നിയപ്പോള്‍ ആശുപത്രിയില്‍ എത്തി കൗണ്ടറില്‍ നിന്നും ടോക്കണ്‍ എടുത്ത് കേസ്സ് ഫയലുമായി ഡോ.സന സുരേഷിനെ സമീപിക്കുകയായിരുന്നു.
രോഗിയുടെ മുന്‍കാല ചികിത്സാരേഖകള്‍ പരിശോധിക്കാതെ ജീവിത ശൈലി രോഗങ്ങളുള്ള വ്യക്തികള്‍ക്ക് കൊടുക്കാന്‍ പാടില്ലാത്ത കെനാക്കോട്ട് എ-40 എന്ന അധിപാര്ശ്വഫലങ്ങള് ഉളവാക്കുന്ന
ഇന്ജക്ഷന് ലൂസി മാത്യുവിന്റെ കാല്‍മുട്ടില്‍ ഡോക്ടറുടെ കണ്സട്ടിങ്ങ് റൂമില്‍ വെച്ച് തന്നെ കുത്തിവെക്കുകയും രോഗിയെ വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു.
ഏതാനും മണിക്കൂറിനുള്ളില്‍ കാല്‍മുട്ടില്‍ പഴുപ്പ് ബാധിക്കുകയും തളിപ്പറമ്പിലെ പ്രശസ്ത അസ്ഥിരോഗ വിദഗ്ദന് ഡോ.വിക്ടല് ദാസ് പൈയുടെ നിര്‍ദേശ പ്രകാരം മംഗലാപുരം തേജസ്വിനിയില്‍ എത്തിച്ച് കാല് മുട്ട് തുറന്ന് ഓപ്പറേഷന് നടത്തുകയും ആഴ്ച്ചകളോളം ആശുപത്രിയില്‍ കിടന്ന് ലക്ഷ ക്കണക്കിന് രൂപ ചിലവഴിക്കുകയും
ചെയ്ത സംഭവത്തിലാണ് തളിപ്പറമ്പ് മജിസ്ട്രേറ്റ് സാക്ഷികളെയും വിദഗ്ദരെയും വിസ്തരിച്ച് ആശുപത്രി രേഖകള്‍ വിളിച്ച് വരുത്തി ഡോ.സന സുരേഷ് പ്രഥമദൃഷ്ടിയാല്‍ കുറ്റം ചെയ്തെന്ന് നിഗമനത്തില്‍ എത്തി ഡോക്ടറോട് നേരിട്ട് ഹാജരാകാന്‍ ഉത്തര വായത്.
ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിയോ അംഗീകാരം പോലും ഇല്ലാതെയാണ് ഡോ.സന സുരേഷ് പയ്യാവൂര്‍ ആശുപത്രിയില്‍ ചികിത്സ നടത്തിയത്.
മജിസ്ട്രേറ്റ് നടപടി എടുത്തതിന് പുറമെ കണ്ണൂര്‍ ഉപഭോകൃത കോടതിയില്‍ 18,00,000/ രൂപ നഷ്ടപരിഹാരം കിട്ടാന്‍ ഡോക്ടര്‍ക്കെതിരെയും
പയ്യാവൂര്‍ കാരിത്താസ് മേഴ്സി ആശുപത്രിക്കെതിരെയമുള്ള നടപടികള്‍ പുരോഗമിച്ച് വരുന്നതിനിടയിലാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ ഉത്തരവ്. പരാതിക്കാരിയായ ലൂസി മാത്യുവിന് വേണ്ടി പ്രമുഖ അഭിഭാഷകന് അഡ്വ.സജി സഖറിയാസ് ഹാജരായി.
