കണ്ണൂര്‍ സിറ്റി അസി.പോലീസ് കമ്മീഷണറായി കെ.വി.വേണുഗോപാല്‍ ചുമതലയേറ്റു.
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി അസി.പോലീസ് കമ്മീഷണറായി കെ.വി.വേണുഗോപാല്‍ ഇന്ന് ചുമതലയേറ്റു.

നിലവിലുള്ള എ.സി.പി ടി.കെ.രത്‌നകുമാറില്‍ നിന്നുമാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.
സങ്കീര്‍ണമായ നിരവധി കേസുകള്‍ തെളിയിച്ച് കുറ്റവാളികളെ പിടികൂടുന്നതില്‍ പ്രാഗല്‍ഭ്യം തെളിയിച്ച കെ.വി.വേണുഗോപാല്‍ നേരത്തെ തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഡി.വൈ.എസ്പിയായും കാസര്‍ഗോഡ് വിജിലന്‍സിലും സ്‌പെഷ്യല്‍ബ്രാഞ്ചിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന പോലീസ് ബഹുമതികള്‍ നേടിയ ഇദ്ദേഹം ചീമേനി സ്വദേശിയാണ്.
