കെ.സുരേന്ദ്രന്റെ പദയാത്ര 29 ന് കണ്ണൂരില്‍-സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍: എന്‍ ഡി എ ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പദയാത്ര സമ്മേളനം ജനുവരി 29 ന് കളക്ട്രേറ്റ് മൈതനിയില്‍ നടക്കും.

വൈകുന്നേരം മുന്ന് മണിക്ക് സംസ്ഥാന കോര്‍ കമ്മിറ്റി അംഗവും മുന്‍ എംപിയുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് നഗരം ചുറ്റി നടക്കുന്ന പദയാത്ര പുതിയ തെരുവില്‍ സമാപിക്കും.