ഹനുമാരമ്പലം ക്ഷേത്രോത്സവം ഫെബ്രുവരി 3 മുതല്‍ 10 വരെ
പിലാത്തറ: ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ ഈവര്‍ഷത്തെ മഹോത്സവം 3 ന് ശനിയാഴ്ച മുതല്‍ 10 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ശനിയാഴ്ച സന്ധ്യക്ക് ക്ഷേത്രം തന്ത്രി കരുമാരത്തു ഇല്ലത്ത് പരമേശ്വരന് നമ്പൂതിരിപ്പാട് കൊടി ഉയര്‍ത്തും.
തുടര്‍ന്നു നടക്കുന്ന സാംസ്കാരിക സമ്മേളനം എം.വിജിന് എം ‘എല്‍.എ ഉദ്ഘാടനം ചെയ്യും.
തിരുവാതിരക്കളിയും ചരട് കുത്തി കോല്‍കളിയും ഉണ്ടാവും. നാലു മുതല്‍ 9 വരെ വൈകീട്ട് അഞ്ചിന് ഗജവീരന്മാരുടെ അകമ്പടി യോടും പഞ്ചവാദ്യത്തോടും കൂടിയ കാഴ്ച ശീവേലിയും തുടര്‍ന്ന് നാല് തിടമ്പുകള് ഒരേ താളത്തിലുള്ള തിടമ്പ് നൃത്തവും ക്ഷേത്രോത്സവത്തിന്റെ പ്രത്യേകതയാണ്.
നാലിന് രാവിലെ 11ന് കുടല്മനമുരളിയുടെ സംഗീത കച്ചേരി, രാത്രി 8.30ന് തിരുവാതിരക്കളി തുടര്‍ന്ന് പ്രാദേശിക കലാകാരന്മാര് അവതരിപ്പിക്കുന്ന നൃത്താഞ്ജലി അരങ്ങേറും . അഞ്ചിന് രാവിലെ ഉത്സവബലി രാത്രി എട്ടിന് വരണക്കോട് കഥകളി പുരസ്കാര സമര്‍പ്പണം. ചടങ്ങില്‍ പത്മശ്രീ ലഭിച്ച സദനം ബാലകൃഷ്ണന് ആശാനെ ആദരിക്കും.
തുടര്‍ന്ന് കഥകളി ബാലിവധം അരങ്ങേറും.ആറിന് പ്രതിഷ്ഠാദിനം വിശേഷാല്‍ പൂജകള്‍ രാത്രി 9ന് മെഗാഹിറ്റ് ഗാനമേള, ഏഴിന് വൈകീട്ട് മൂന്നിന് ചാക്യാര്‍ കൂത്ത് രാത്രി 9.30ന് തിരുമുല്ക്കാഴ്ചസമര്പ്പണം തുടര്‍ന്ന് പ്രാദേശിക കലാകാരന്മാര് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍.
രാത്രി എട്ടിന് രാത്രി 10 ന് പുരാണനാടകം ഗരുഡ പഞ്ചമി, 9ന് വൈകീട്ട് മൂന്നിന് ഓട്ടം തുള്ളല്‍ രാത്രി 10.30ന് പള്ളിവേട്ട ഇവ ഉണ്ടാവും.
10ന് പ്രഭാതത്തില്‍ ആറാട്ടുപിറയില് അറാട്ടോടെഉത്സവത്തിനു കൊടിയിറങ്ങും ഉച്ചക്ക് ആറാട്ടു സദ്യയും ഉണ്ടാകും ഉത്സവത്തിനു എല്ലാദിവസവും തായമ്പകയും അക്ഷരശ്ലോക സദസ്സും ഉണ്ടാകും.
വാര്‍ത്ത സമ്മേളനത്തില്‍ സി.എന്‍. വേണുഗോപാലന്‍ നമ്പ്യാര്‍, എസ്.എ. രാജഗോപാലന്‍, വി.വി. ജനാര്ദ്ദനന്, പാരമ്പര്യ ട്രസ്റ്റി വാരണക്കോട് ഗോവിന്ദന് നമ്പൂതിരി,എക്സിക്യൂട്ടീവ് ഓഫിസര്‍ കെ. ഉണ്ണികൃഷ്ണന്, പത്മനാഭന് പുതിയടത്ത്,കെ .വി. ഗോകുലാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
