കാക്കണ്ണന്‍പാറയില്‍ തീപിടുത്തം തുടങ്ങി-ഇന്നലെ രാത്രിയില്‍ 3 ഏക്കറോളം കത്തിനശിച്ചു.

തളിപ്പറമ്പ്: കാക്കണ്ണന്‍പാറയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ മിച്ചഭൂമിയില്‍പ്പെട്ട ഉദ്ദേശം 3 ഏക്കര്‍ സ്ഥലത്തെ ഉണങ്ങിയ തൈല പുല്ലിനും കാടിനുമാണ് ഇന്നലെ രാത്രി തീ പിടിച്ചത്.

രാത്രി 9.45 നായിരുന്നു സംഭവം. പ്രദേശത്തേക്ക് അഗ്നിശമനസേനയുടെ വാഹനത്തിന് എത്താനുള്ള റോഡില്ലാതതിനാല്‍ സേനാംഗങ്ങല്‍ നടന്നുപോയി പച്ചില കമ്പ് കൊണ്ട് അടിച്ചും ഫയര്‍ ബ്രേയ്ക്ക് ഉണ്ടാക്കിയുമാണ് തീയണച്ചത്.

കുറച്ച് ദിവസം മുമ്പും ഈ പ്രദേശത്ത് തീപിടിച്ചിരുന്നു.

ഗ്രേഡ് അസി: സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റ നേത്യത്വത്തില്‍ സേനാംഗങ്ങള്‍ കെ.വി.രാജീവന്‍, സി.അഭിനേഷ്, കെ.ധനേഷ്, പി.കെ.സുഗതന്‍, സി.വി.രവീന്ദ്രന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

സ്ഥിരമായി വേനല്‍കാലത്ത് തീപിടുത്തമുണ്ടാകുന്ന ഇവിടെ ഫയര്‍ബ്രേക്ക് നിര്‍മ്മാണപ്രവൃത്തികള്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.