നഗരമധ്യത്തില്‍ ഒരു കുതിരവട്ടം മോഡല്‍
തളിപ്പറമ്പ്: താലൂക്ക് ഓഫീസ് ജംഗ്ഷനിലെ നോ എന്‍ട്രി ബോര്‍ഡാണ് ചിത്രത്തില്‍ കാണുന്നത്.

ബോര്‍ഡ് മെയിന്‍ റോഡ് വശത്തേക്ക് തിരിച്ചുവെക്കുന്നതിന്
പകരം ബസ്റ്റാന്റ് ഭാഗത്തേക്കാണ് വെച്ചിരിക്കുന്നത്.
ഇതോടെ ഫലത്തില്‍ ബോര്‍ഡിന് പ്രസക്തിയില്ലാതാവുന്നു. നേരത്തെ റോഡരികില്‍ സ്ഥാപിച്ച ബോര്‍ഡ് ആരോ പൊളിച്ചെടുത്ത് റോഡരികില്‍ തള്ളുകയായിരുന്നു.
ഇത് നടപ്പാതയിലെ തകര്‍ന്ന കൈവരിക്കുള്ളിലേക്ക് താഴ്ത്തിവെച്ച നിലയിലാണിപ്പോള്‍.
ബോര്‍ഡ് ശരിയായ രീതിയില്‍ ഉറപ്പിച്ചു നിര്‍ത്തിയാല്‍ മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂ.
ഇതൊക്കെ ആരോട് പറഞ്ഞിട്ട് എന്ത് കാര്യമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
