ആരോഗ്യസര്‍വകലാശാല സംസ്ഥാന അത്‌ലറ്റിക് മീറ്റ് : സംഘാടക സമിതി രൂപീകരിച്ചു.

പരിയാരം: ആരോഗ്യ സര്‍വകലാശാല ഇന്റര്‍സോണ്‍ ആള്‍ കേരള അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് 22 മുതല്‍ 24 വരെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഖേലോ ഇന്ത്യാ സിന്തറ്റിക് ട്രാക്കില്‍ നടക്കും.

സംഘാടക സമിതി രൂപീകരണയോഗം മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഹാളില്‍ എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലത അധ്യക്ഷത വഹിച്ചു.

വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഷീബ ദാമോദര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ്, നേഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എം.കെ.പ്രീത എന്നിവര്‍ പ്രസംഗിച്ചു.

മെഡിക്കല്‍ കോളേജ് കായിക വിഭാഗം മേധാവി ഡോ പി പി ബിനീഷ് സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു.

എം.എല്‍.എ ചെയര്‍മാനും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ജനറല്‍ കണ്‍വീനറുമായുള്ള സംഘാടക സമിതിക്ക് യോഗം അംഗീകാരം നല്‍കി.

ആരോഗ്യ സര്‍വകലാശാലാ ഡീന്‍ ഡോ.വി.എം.ഇഖ്ബാല്‍, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ, കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ.പവിത്രന്‍, കണ്ണൂര്‍ സര്‍വകലാശാലാ സ്‌പോര്‍ട്‌സ് ഡയരക്ടര്‍ ഡോ.ജോ ജോസഫ് എന്നിവര്‍ വൈസ് ചെയര്‍മാന്മാരാണ്.

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ മേധാവി ഡോ.പി.പി.ബിനീഷാണ് ഓര്‍ഗനൈസിംഗ് സെക്രട്ടറി.

സംസ്ഥാനത്തെ 296 കോളേജുകളില്‍ നിന്നുള്ള 1600 കായികതാരങ്ങള്‍ പങ്കെടുക്കുന്ന സ്‌പോര്‍ട്‌സ് മീറ്റ് ആദ്യമായാണ് വടക്കേമലബാറില്‍ നടക്കുന്നത്.