സി.സി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ അനുസ്മരണം
പിലാത്തറ: പ്രമുഖ കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി അംഗവും കടന്നപ്പള്ളി സര്‍വ്വീസ് ബേങ്ക് മുന്‍ പ്രസിഡണ്ടും കണ്ടോന്താര്‍ ഇടമന യൂ.പി.സ്‌കൂള്‍ മുന്‍ പ്രധാന അദ്ധ്യാപകനുമായിരുന്ന സി.സി. കുഞ്ഞിരാമന്‍ നമ്പ്യാരുടെ അനുസ്മരണയോഗം കണ്ടോന്താറില്‍ റജിസ്‌ട്രേഷന്‍ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി ഉദ്ഘാടനം ചെയ്തു

. സര്‍വ്വകക്ഷി അനുശോചനയോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് മല്ലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
മുന്‍ എം.എല്‍ എ. കെ.പി.കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മോഹനന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം.പി. ഉണ്ണികൃഷ്ണന്‍, ടി.വി.ചന്ദ്രന്‍, ടി.രാജന്‍, ഇ.ഹരിപ്രിയ, കെ.കെ.ആലിക്കുഞ്ഞി ഹാജി, അഡ്വ.കെ.ബ്രിജേഷ് കുമാര്‍, കെ.പി.മുരളീധരന്‍, എന്‍.കെ.സുജിത്ത്, കെ.ഭവാനി, കെ.വി.മധുസൂദനന്‍, പി. ഉഷ, കെ.കുമാരന്‍, കെ.ദാമോദര പൊതുവാള്‍ എന്നിവര്‍ പ്രസംഗിച്ചു.
സി.സി.കുഞ്ഞിരാമന്‍ നമ്പ്യാരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
