അടിച്ചു പരിക്കേല്‍പ്പിച്ച സംഭവം-പ്രതി അറസ്റ്റില്‍.
പഴയങ്ങാടി: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍.

പുതിയങ്ങാടി പുതിയ വളപ്പിലെ ശ്രീജിത്ത്( 35)നെയാണ് പഴയങ്ങാടി എസ് ഐ കെ.കെ.തുളസിയും സംഘവും അറസ്റ്റ് ചെയ്തത്.
പുതിയങ്ങാടി പുതിയവളപ്പില്‍ പറമ്പിന്റെ അതിര്‍ത്തിയില്‍ കാറ്റാടി മരത്തിന്റെ കൊമ്പ് നാട്ടിയ വിരോധത്തില്‍ ആന്റണി തോമസി (38)നെയാണ് ശ്രീജിത്ത് കമ്പിപ്പാര കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 നായിരുന്നു സംഭവം.
പരിക്കേറ്റ ആന്റണി കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആന്റണിയുടെ ഭാര്യയുടെ പരാതിയിലാണ് ശ്രീജിത്തിനെതിരെ പഴയങ്ങാടി പോലീസ് വധശ്രമത്തിന് കേസ്സെടുത്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
