റാങ്ക് ജേതാവ് മറിയംബിക്ക് ഞാറ്റുവയല്‍ മുസ്ലിം ലീഗിന്റെ ആദരവ്
തളിപ്പറമ്പ്: ഓള്‍ ഇന്ത്യാ കോസ്റ്റ് മാനേജ്‌മെന്റ് (സി.എം.എ) പരീക്ഷയില്‍ ദേശിയ തലത്തില്‍ 36-ാം റാങ്കും കേരളത്തില്‍ നിന്ന് 3-ാം റാങ്കും നേടിയ ഞാറ്റുവയല്‍ സ്വദേശിനി മറിയംബി ഓലിയന് ആദരവും ലോകസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കവും സംഘടിപ്പിച്ചു.
ഞാറ്റുവയല്‍ വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, വനിതാ ലീഗ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.സി.സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് കെ.വി.മുഹമ്മദ് കുഞ്ഞി ഉപഹാര സമര്‍പ്പണം നടത്തി.
ജില്ലാ യൂത്ത് ലീഗ് ജന. സെക്രട്ടറി പി.സി.നസീര്‍, നേതാക്കളായ എന്‍.യു.ഷഫീഖ് മാസ്റ്റര്‍, ഓലിയന്‍ ജാഫര്‍, കെ.പി.നൗഷാദ്, പി.കെ.റസിയ, കെ.പി.മുഹമ്മദ് കുഞ്ഞി ഹാജി, സി.പി.ഖാദര്‍ ഹാജി, എം.പി.ഹാരിസ്, ഹനീഫ മദ്രസ,
തസ്ലീമ ജാഫര്‍, പി.കെ.റഹ്‌മത്ത്, പി.ഷിഫാനത്ത്, എ.പി.നിസാര്‍, എം.എ.ഹസ്സന്‍, ബി.മുഹമ്മദലി, അഷ്‌റഫ് ബപ്പു, എസ്.മുഹമ്മദ് കുഞ്ഞി, പി.വി.അയ്യൂബ്, കെ.വി.മുഹമ്മദലി, ഫത്താഹ് ബപ്പു, ജസീല്‍,ഫായിസ്.പി.പി, എ.പി.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
പി.എ.വി.ഷഫീഖ് സ്വാഗതവും ഷിഹാബ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
റാങ്ക് ജേതാവിന് യൂത്ത് ലീഗ് അനുമോദനം
തളിപ്പറമ്പ്: ഓള്‍ ഇന്ത്യാ കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (സി എം എ) പരീക്ഷയില്‍ 36ാം റാങ്കും കേരളത്തില്‍ മൂന്നാം റാങ്കും നേടിയ തളിപ്പറമ്പ് ഞാറ്റുവയല്‍ സ്വദേശി മറിയംബി ഓലിയനെ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി അനുമോദിച്ചു.
മുനിസിപ്പല്‍ പ്രസിഡന്റ് കെ. പി നൗഷാദ് ഉപഹാരം നല്‍കി. ജന.സെക്രട്ടറി എന്‍.എ.സിദ്ദീഖ്, ഓലിയന്‍ ജാഫര്‍, കെ.മുഹമ്മദ് അഷ്റഫ്, ഹനീഫ മദ്രസ, എ.പി നിസാര്‍ എന്നിവര്‍ പങ്കെടുത്തു.