ഓട്ടോ ടെമ്പോയില്‍ മരിച്ച നിലയില്‍.
നിലേശ്വരം: നീലേശ്വരത്തെ ആദ്യകാല ഓട്ടോ,ടാക്‌സി ഡ്രൈവര്‍ ചെറുപ്പുറത്തെ എ.മൊയ്തു( 51)വിനെ ഓട്ടോ ടെമ്പോയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെ രാത്രി വൈകിയും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് വാഹനത്തിന്റെ ഉള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
നീലേശ്വരത്തെ ആദ്യകാല സൈക്കിള്‍ ഷോപ്പ് ഉടമ ചെറുപ്പുറത്തെ എം.കെ കുഞ്ഞബ്ദുള്ളയുടെയും ആയിഷുവിന്റെയും മകനാണ്.
ഭാര്യ: സുമയ്യ (കല്ലുരാവി ).
മക്കള്‍: മുഹമ്മദ് ഇജാസ്, നഹല.
സഹോദരങ്ങള്‍: നസീര്‍ (ഓട്ടോറിക്ഷ ഡ്രൈവര്‍), റസിയ, നസീമ,( ഇരുവരും ചിറപ്പുറം) സമീറ ( ചായ്യോത്ത്).