കഞ്ചാവ് ബീഡി വലിച്ചതിന് കേസ്.
തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിച്ച യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
തിരുവെട്ടൂര്‍ തോട്ടിക്കീല്‍ കുഞ്ഞാമിന മന്‍സിലില്‍ കെ.എ.റിയാസ് നൗഷാദിന്റെ (24)പേരിലാണ്
കേസ്.
ഇന്നലെ രാത്രി 9.50 ന് ചിറവക്ക് മാരുതി ഷോറൂമിന് സമീപത്തുവെച്ചാണ് എസ്.ഐ പി.റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നൈറ്റ് പട്രോളിംഗിനിടയില്‍ ഇയാളെ പിടികൂടിയത്.