കോണ്‍വെന്റിന് നേരെ ആക്രമം: ശക്തമായ പ്രതിഷേധം-വിവിധ സംഘടനാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു.
തളിപ്പറമ്പ്: കരിമ്പം ഒറ്റപ്പാലനഗറിലെ എഫ്.സി കോണ്‍വെന്റിന് നേരെ നടന്ന ആക്രമത്തില്‍ വ്യാപക പ്രതിഷേധം. സമൂഹത്തിന്റെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ വിവരമറിഞ്ഞ് കോണ്‍വെന്റ് സന്ദര്‍ശിച്ചു. ബി.ജെ.പി.സംസ്ഥാന സമിതി അംഗം എ.പി.ഗംഗാധരന്‍, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍, പി.ഗംഗാധരന്‍, എ.പി.നാരായണന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് എ.പി.ഗംഗാധരന്‍ ആവശ്യപ്പെട്ടു.

ഫാത്തിമ എഫ്.സി.കോണ്‍വെന്റിനു നേരെ നടന്ന അക്രമത്തില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് പ്രതിഷേധിച്ചു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കാനുള്ള ഗൂഢശ്രമമാണ് ഇതിന്റെ പിന്നിലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമം നടന്ന ഫാത്തിമ എഫ്.സി കോണ്‍വെന്റ് അദ്ദേഹം സന്ദര്‍ശിച്ചു സ്ത്രീകള്‍ മാത്രം താമസിക്കുന്ന കോണ്‍വെന്റിനു നേരെ നടന്ന അക്രമത്തെ പോലീസ് ഗൗരവമായി കാണണമെന്നും പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കെ.പി.സി.സി ജന.സെക്രട്ടെറി സോണി സെബാസ്റ്റിയന്‍, ഡി.സി.സി ജന:സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍, കെ.പി.സി.സി. മെമ്പര്‍ രജനി രമാനന്ദ്, എം.വി.രവീന്ദ്രന്‍, സി.വി.സോമനാഥന്‍, ടി.ആര്‍. മോഹന്‍ദാസ്, എം.എന്‍. പൂമംഗലം, കുഞ്ഞമ്മ തോമസ് എന്നിവരും ഡി.സി.സി പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.
സി.പി.എം ജില്ലാ സെക്രട്ടെറി ടി.വി.രാജേഷ്, ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരും കോണ്‍വെന്റ് സന്ദര്‍ശിച്ചു. കുറ്റവാളികളെ അടിയന്തിരമായി കണ്ടെത്തുന്നതിന് ഉന്നത പോലീസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ടി.വി.രാജേഷ് പറഞ്ഞു. ജയിംസ് മരുതാനിക്കാട്, കെ.പി.എം.റിയസുദ്ദീന്‍, ഒ.സുഭാഗ്യം, തോമസ് ചൂരനോലില്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
