ചന്തേര: കഞ്ചാവ്ബീഡി വലിച്ച രണ്ട് യുവാക്കള്‍ ചന്തേര പോലീസ് പിടിയില്‍.
കാഞ്ഞിരോട് മുഴപ്പാലയിലെ അബ്ദുള്‍റഹ്മാന്റെ മകന് പനച്ചിക്കണ്ടി വീട്ടില്‍ മുഹമ്മദ് ഹനീഫ്(36)നെ ഇന്നലെ രാത്രി 11 ന് മാവിലാടം പാലത്തിന് സമീപം പൊതുസ്ഥലത്തുവെച്ചാണ് പിടികൂടിയത്.
വലിയപറമ്പ് മാവിലാകടപ്പുറത്തെ സോമസുന്ദരത്തിന്റെ മകന് കെ.വി.ജഷി എന്ന ബാബുവിനെ മാവിലാടം-പുലിമുട്ട് റോഡ് ജംഗ്ഷനില്‍ വെച്ചാണ് രാത്രി 10.35 ന് പോലീസ് പിടികൂടിയത്.
ചന്തേര എസ്.ഐ എം.അജ്മല്‍, സീനി.ര്‍ സി.പി.ഒമാരായ പ്രബീഷ്, രഞ്ജിത്ത്, ഡ്രൈവര്‍ സി.പി.ഒ ദിലീപ് എന്നിവരാണ് പോലീസ് പട്രോളിംഗ് സംഘത്തില്‍ ഉണ്ടായിരുന്നത്.