മഡ്ക്ക ചൂതാട്ടം-ഒരാള്‍ അറസ്റ്റില്‍.

അജാന്നൂര്‍: മഡ്ക ചൂതാട്ടത്തിലേര്‍പ്പെടെയാളെ പോലീസ് പിടികൂടി.

അജാന്നൂര്‍ കൊളവയലിലെ യദുകുലത്തില്‍ കെ.വി.ചന്ദ്രനെയാണ്(54) പോലീസ് പിടികൂടിയത്.

ഇന്നലെ ഉച്ചക്ക് 2.25 നായിരുന്നു സംഭവം.മഡിയന്‍ ഗ്രാന്റ് ഓഡിറ്റോറിയത്തിന് സമീപം കളി നടക്കുന്നുണ്ടെന്ന് വിവരം

ലഭിച്ചതിനെ തുടര്‍ന്നാണ് ഹോസ്ദുര്‍ഗ് എസ്.ഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയത്. 2050 രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.