ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 10 ലക്ഷംരൂപ താല്‍ക്കാലിക ക്ലര്‍ക്ക് അടിച്ചുമാറ്റിയതായി പരാതി.

കണ്ണൂര്‍: ബിഡി ചുരുട്ട് തൈാഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നിന്നും താല്‍ക്കാലിക ജീവനക്കാരന്‍ 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

സി.ഐ.ടി.യു നേതാവ് കെ.പി.സഹദേവന്‍ ചെയര്‍മാനായി കണ്ണൂര്‍ കരുവള്ളിക്കാവിന് സമീപം പ്രവര്‍ത്തിച്ചുവരുന്ന ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ 2026 മുതല്‍ ദിവസവേതനത്തില്‍ ക്ലാര്‍ക്കായി പ്രവര്‍ത്തിച്ചുവരുന്ന ചാല ഈസ്റ്റ് എസ്.ഐ റോഡിലെ നാജു മഹലില്‍ എ.ടി.മുഹമ്മദ് അഷറഫിന്റെ പേരിലാണ് പരാതി.

ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് കണ്ണൂര്‍ ടൗണ്‍പോലീസില്‍ ഇന്നലെയാണ് പരാതി നല്‍കിയത്.

2022 മുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ അടക്കേണ്ട തുക വൗച്ചര്‍ മുഖേനയും ചെക്ക് മുഖേനയും കൈപ്പറ്റിയത് ക്ഷേമനിധി ബോര്‍ഡില്‍ അടക്കാതെ വഞ്ചന ചെയ്തുവെന്നാണ് പരാതി.

മുഹമ്മദ് അഷറഫിന്റെ പേരില്‍ വഞ്ചന കുറ്റത്തിന് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.