ഉദാരവല്‍ക്കരണത്തിന്റെ കെടുതികളാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എളമരം കരീം എം.പി-
പിലാത്തറ: ഉദാരവല്‍ക്കരണത്തിന്റെ കെടുതികളാണ് നാം ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് എളമരം കരീം എം.പി.

സമ്പത്ത് മുഴുവന്‍ ചിലരുടെ കയ്യില്‍ കുന്നുകൂടുന്നു. ആരോഗ്യ, ,വിദ്യാഭ്യാസ മേഖല അനുദിനം സ്വകാര്യവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു.
പൊതുമേഖല ശക്തിപ്പെട്ടാല്‍ മാത്രമേ സാധാരണക്കാരന് ഇവിടെ രക്ഷയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുളപ്പുറത്ത് നടന്ന ട്രേഡ് യൂണിയന് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി ഐ ടി യു ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹം.
മുതലാളിത്തത്തിനെതിരെ ശക്തമായ തൊഴിലാളി ഐക്യം സാധ്യമാവേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഐ.വി.ശിവരാമന് അധ്യക്ഷത വഹിച്ചു. ടി വി രാജേഷ് ആദ്യകാല തൊഴിലാളികളെ ആദരിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കൃഷ്ണന്, ഒ.വി.നാരായണന്, പി.പി.ദാമോദരന്‍, മാടായി ഏരിയ സെക്രട്ടറി കെ പത്മനാഭന്, സി.എം.വേണുഗോപാലന്‍, ടി.വി.പത്മനാഭന്,
ഇ.പി.ബാലന്, കെ.പി.രാജന്, രജനി മോഹന്‍, ടി.വി.ഉണ്ണിക്കഷ്ണന് എന്നിവര്‍ സംസാരിച്ചു. എം ശ്രീധരന് സ്വാഗതം പറഞ്ഞു.
കെ പി ആര് പണിക്കര്‍ വിപ്ലവഗായക സംഘത്തിന്റെ വിപ്ലവ ഗാനമേളയും ചെറുതാഴം വാദ്യകേളി സംഘത്തിന്റെ ചെണ്ടമേളവും അരങ്ങേറി.
