സയ്യിദ്നഗറിലെ കടുങ്ങോന്‍ ഹാഷിം(46) നിര്യാതനായി.
തളിപ്പറമ്പ്: തളിപ്പറമ്പ് സയ്യിദ്നഗര്‍ സി.എച്ച്.റോഡിലെ കടുങ്ങോന്‍ ഹാഷിം(46)നിര്യാതനായി.

ഇന്ന് പൂലര്‍ച്ചെ നാലിന് ചൊറുക്കള വെള്ളാരംപാറയിലെ ഭാര്യവീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ ഹാഷിമിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്കി തിരികെ മടങ്ങവെ വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ട് തളിപ്പറമ്പ് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കരിമ്പം സര്‍സയ്യിദ് കോളേജ് ജംഗ്ഷനിലെ ടോപ്പ് ടേസ്റ്റി കൂള്‍ബാറിലെ ജീവനക്കാരനാണ്.
ഭാര്യ: നബീസ.
മക്കള്‍: ഇമ്രാന്, നഫ്സ, നഫ്ല.
സഹോദരന്: സാദത്ത്.
കബറടക്കം ഇന്ന് വൈകുന്നേരം നാലിന് വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍.
