യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പയ്യന്നൂര്‍: താജ് ബേക്കല്‍ റിസോര്‍ട്ട് എച്ച്.ആര്‍ മാനേജര്‍ വീട്ടിലെ കിടപ്പുമുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു.
കണ്ടോത്ത് ഗവ. ആയുര്‍വേദാശുപത്രി റോഡിലെ എം ഹരീഷ് (40) ആണ് മരിച്ചത്.
റിട്ട. ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ പുതിയടത്ത് ശ്രീധരന്റെയും എം.ഭാഗ്യലക്ഷ്മിയുടെയും മകനാണ്.
ഭാര്യ: അശ്വിനി(കാലിക്കടവ്).
മകള്‍: അദ്വിക ( അല്‍ഫോന്‍സ സ്‌കൂള്‍ എടാട്ട് ).
സഹോദരങ്ങള്‍: അജേഷ്(മര്‍ച്ചന്റ് നേവി) സച്ചിന്‍(ഏറണാകുളം).