യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ കൊല്ലുമെന്ന് ഭീഷണി-കാര്‍ തകര്‍ത്തു-50 സിപിഎം കാര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കാസര്‍ഗോഡ് ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനേയും കല്യാശേരി മണ്ഡലം ചുമതലക്കാരനായ ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരിയേയും കാര്‍ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന്

ഭീഷണിപ്പെടുത്തുകയും കാറിന് കല്ലുകൊണ്ട് കേടുപാടുവരുത്തി 75,000 രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്തതിന് അന്‍പതോളം സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ഇന്നലെ വൈകുന്നേരം 4.25 ന് മുതുകുടയിലെ 98, 99 പോളിംഗ് ബൂത്തുകള്‍ക്ക് പുറത്തായിരുന്നു സംഭവം.

സി.പി.എം പ്രവര്‍ത്തകരായ എം.വി.രാജീവ്, എം.യമുന, മാക്കൂട്ടം രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കരിങ്കല്ലുകളും മെറ്റലുകളുമായി സംഘംചേര്‍ന്ന് അക്രമം നടത്തിയെന്ന രാജീവന്‍ കപ്പച്ചേരിയുടെ പരാതിയിലാണ് കേസ്.