പെരുവാമ്പ അങ്കണവാടി 30-ാം വാര്‍ഷികവും യാത്രയയപ്പും.
പെരുവാമ്പ: പെരുവാമ്പ അങ്കണവാടിയുടെ 30-ാം വാര്‍ഷികാഘോഷവും 30 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അങ്കണവാടി ഹെല്‍പ്പര്‍ ടി.സി.കുഞ്ഞൂഞ്ഞമ്മക്കുള്ള യാത്രയയപ്പും ടി.ഐ. മധുസൂദനനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് അദ്ധ്യക്ഷതവഹിച്ചു.
വിരമിക്കുന്ന ഹെല്‍പ്പര്‍ ടി.സി.കുഞ്ഞൂഞ്ഞമ്മ, മുന്‍ ബാലവാടി ടീച്ചര്‍ സാലി തോമസ്, സംസ്ഥാന തല കേരളോത്സവ വിജയിയായ അങ്കണവാടിയിലെ പൂര്‍വ്വ വിദ്യാത്ഥികൂടിയായ എ.ശ്രുജിന എന്നിവരെ എം എല്‍ എ ഉപഹാരം നല്‍കി ആദരിച്ചു.
പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.കെ.കരുണാകരന്‍ മാസ്റ്റര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ മായ ജ്യോതി, പി.ഭാസ്‌ക്കരന്‍, പി.ലക്ഷ്മണന്‍, കെ.സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.
ഇ.ഷബ്‌ന സ്വാഗതവും അങ്കണവാടി വര്‍ക്കര്‍ രതി കാനാ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് അങ്കണവാടി കുട്ടികളുടേയും രക്ഷിതാക്കളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി