മോഹന്‍ലാലും സത്യന് അന്തിക്കാടും ഒന്നിക്കുന്ന സിനിമ.
മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാനൊരുങ്ങുന്നുവെന്ന് അടുത്തിടെ സത്യന് അന്തിക്കാട് പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ യാതൊരു അപ്ഡേറ്റും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു വിശേഷം പങ്കുവച്ചിരിക്കുകയാണ് സത്യന് അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യന്.

മോഹന്‍ലാലും സത്യന് അന്തിക്കാടും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും നില്ക്കുന്ന ചിത്രങ്ങളാണ് അനൂപ് സത്യന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ‘ഒരു സൂപ്പര്‍ ഫണ്‍ മോഹന്‍ലാല്‍-സത്യന് അന്തിക്കാട് ചിത്രം ഓണ്‍ ദ് വേ’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘അച്ഛന്റെ അടുത്തത്’ എന്നാണ് അനൂപ് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
മോഹന്‍ലാലും സത്യന് അന്തിക്കാടും ഒന്നിക്കുന്ന 20 -ാമത്തെ ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിര്‍മ്മിക്കുക. 2015 ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമായിരുന്നു സത്യന് അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ച അവസാന ചിത്രം.
