കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലാ ആസ്ഥാനത്തിന് കെ.എ.പി നാലാം ബറ്റാലിയനില്‍ അനുവദിച്ച സ്ഥലത്ത് ഉടന്‍ പുതിയ കെട്ടിട നിര്‍മ്മാണം ആരംഭിക്കണമെന്ന് കേരളാ പോലീസ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ രണ്ടാം ജില്ലാ സമ്മേളനം
തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലാ ആസ്ഥാനത്തിന് കെ.എ.പി നാലാം ബറ്റാലിയനില്‍ അനുവദിച്ച സ്ഥലത്ത് ഉടന്‍ പുതിയ കെട്ടിട നിര്‍മ്മാണം ആരംഭിക്കണമെന്ന് കേരളാ പോലീസ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ രണ്ടാം ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
രൂപീകരിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ജില്ലാ പോലീസ് ഓഫീസിന്റെ കെട്ടിട നിര്‍മ്മാണം ആരംഭിച്ചിട്ടില്ല.
ഇന്ന് തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ജില്ലയില്‍ കൂട്ടുപുഴ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചെക്കിംഗ് ഡ്യൂട്ടിക്കും എസ്.പി.സി, ജനമൈത്രി തുടങ്ങിയ പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കാന്‍ പോലീസുകാരുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുക, പോലീസ് വാഹനങ്ങളുടെ കേടുപാടുകള്‍ പരിശോധിക്കുന്നതിനും റിപ്പയര്‍ ചെയ്യുന്നതിനുമായി എം.ടി യൂണിറ്റിന് സ്വന്തമായി വര്‍ക്ക്ഷോപ്പ് ഉപകരണങ്ങളും മെക്കാനിക്കിനേയും അനുവദിക്കുക, കണ്ണൂര്‍ റൂറലില്‍ റൂറല്‍ ഡി.പി.ഒക്ക് സമീപത്തോ മറ്റ് അനുയോജ്യമായ സ്ഥലത്തോ സെന്‍ട്രല്‍ പോലീസ് കാന്റീന് അനുവദിക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വനിതാ പോലീസുകാരെ അനുവദിക്കുകയും വനിതാ പോലീസ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
രാവിലെ നടന്ന പ്രതിനിധി സമ്മേളനം ഉത്തരമേഖലാ പോലീസ് ഐ.ജി കെ.സേതുരാമന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ മറ്റ് ജില്ലകളുമായി തട്ടിച്ചു നോക്കിയാല്‍ കുറ്റകൃത്യങ്ങള്‍ ഏററവും കുറവ് കണ്ണൂരിലാണെന്നും പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പിലാക്കിയതോടെ പോലീസിന് കൂടുതല്‍ അധികാരങ്ങളാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പോലീസ് മേധാവി എം.ഹേമലത മുഖ്യാതിഥിയായിരുന്നു. ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യ, കണ്ണൂര്‍ റൂറല്‍ അഡി.എസ്.പി എം.പി.വിനോദ്, കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആര്.ഷിനോദാസ്, കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടെറി രമേശന് വെള്ളോറ, സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം രാജേഷ് കടമ്പേരി, കെ.പി.അനീഷ്, ടി.പ്രജീഷ് എന്നിവര്‍ പ്രസംഗിച്ചു.
ഡിവൈ.എസ്.പിമാരായ കെ.വിനോദ്കുമാര്‍, എം.കെ.കീര്‍ത്തിബാബു, ധനഞ്ജയബാബു, എ.വി.ജോണ്‍, കെ.പി.ഒ.എ.സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ടി. ബാബു, കെ.രാജേഷ്, കെ.പ്രവീണ, എന്‍.വി.രമേശന്, വി.സിനീഷ്, എം.വി.അനിരുദ്ധ്, എം.ഗോവിന്ദന്‍എന്നിവര്‍ സംബന്ധിച്ചു.
കെ.പി.സനത്ത് അനുശോചനപ്രമേയം അവതരിപ്പിച്ചു. കെ.പി.എ സംസ്ഥാന സെക്രട്ടെറി ഇ.വി.പ്രദീപന് സംഘടനാ റിപ്പോര്‍ട്ടും കെ.പി.എ കണ്ണൂര്‍ റൂറല്‍ സെക്രട്ടെറി കെ.പ്രിയേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ട്രഷറര്‍ വി.വി.വിജേഷ് വരവുചെലവ് കണക്കും ഇ.സുമേഷ് ഓഡിറ്റ് കമ്മറ്റഇ റിപ്പോര്‍ട്ട് എന്നിവയും അവതരിപ്പിച്ചു.
ഇ.ആര്.സുരേഷ് പ്രമേയാവതരണം നടത്തി. എം.ദിനേഷ്കുമാര്‍ സ്വാഗതവും ശോഭന്‍ബാബു നന്ദിയും പറഞ്ഞു.