റവന്യൂ സര്‍വീസിലെ ജനകീയമുഖം പി.സി.സാബു ഇനി തഹസില്‍ദാര്‍.
തളിപ്പറമ്പ്: എന്‍ ജി ഒ അസോസിയേഷന് തളിപ്പറമ്പ് ഉള്‍പ്പെടെയുള്ള മലയോര മേഖലയില്‍ വേരോട്ടം ഉണ്ടാക്കിയ സംഘടനാ നേതാവും റവന്യൂ സര്‍വിസിലെ ജനകീയ ഉദ്യോഗസ്ഥനുമായ പി.സി.സാബു ഇനി തഹസില്‍ദാര്‍.
ഇപ്പോള്‍ തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായി പ്രവര്‍ത്തിച്ചുവരികയാണ്.
ജനകീയ ഉദ്യോഗസ്ഥനും സൗമ്യശീലനുമായ പി.സി.സാബു പ്രവര്‍ത്തിച്ച തസ്തികകളിലെല്ലാം മികവു പുലര്‍ത്തിയ ഉദ്യോഗസ്ഥനാണ്.
പുലിക്കുരുമ്പ സ്വദേശിയായ ഇദ്ദേഹം മാന്തംകുണ്ടിലാണ് താമസം. എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗമെന്ന നിലയില്‍ സര്‍വീസ് സംഘടനാ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്.
തളിപ്പറമ്പ് എംപ്ലോയിസ് & പെന്‍ഷനേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസെറ്റി വൈസ് പ്രസിഡന്റ്, സെറ്റോ തളിപ്പറമ്പ് താലൂക്ക് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.