ഭാഗ്യദേവത കടാക്ഷിച്ചു–പക്ഷെ, യമദേവന്‍ നിഗ്രഹിച്ചു–
പരിയാരം: ഭാഗ്യദേവതയുടെ കടാക്ഷം അനുഭവിക്കാനാവാതെ പിലാത്തറയിലെ ഓട്ടോ തൊഴിലാളിയും ദേശാഭിമാനി ഏജന്റുമായിരുന്ന പി.പി.ശിവദാസന്‍(59) വിടവാങ്ങി.
രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയില്‍ 10 ലക്ഷം രൂപ സമ്മാനം ലഭിച്ചത്.
വെള്ളിയാഴ്ച്ച രാത്രി ഹ്യദയാഘാതം മൂലമാണ് മരിച്ചത്. നിരവധി സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ഇദ്ദേഹം ലോട്ടറിയടിച്ചതോടെ പുതിയ ചില സംരംഭങ്ങള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.
പരിയാരം പൊയിലില്‍ വാടക വീട്ടിലായിരുന്നു താമസം. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്നും മറ്റുമുള്ള ആഗ്രഹങ്ങള്‍ക്കിടയിലാണ് മരണം ശിവദാസനെ തട്ടിയെടുത്തത്.
പാരിയാരം പൊയിലില്‍ പീരക്കാംതടം ദേശാഭിമാനി ഏജന്റാണ്. ഒട്ടോ തൊഴിലാളി യൂണിയന്‍ സെക്രട്ടറിയാണ്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌ക്കരിച്ചു. സി പി എം ചെറുതാഴം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി, ഓട്ടോ തൊഴിലാളി യൂണിയന്‍, ദേശാഭിമാനി എന്നിവക്ക് വേണ്ടി റീത്ത് സമര്‍പ്പിച്ചു. ഭാര്യ:സുജാത. മക്കള്‍: ശ്വേത, ശ്രേയ, ഭുവനേഷ്.