10 വയസുകാരിയെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കിയ പുളിങ്ങോം സ്വദേശിക്ക് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: പത്തുവയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 40 വര്‍ഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ.

പുളിങ്ങോം പാലാതടം കോളനിയിലെ പള്ളിവീട്ടില്‍ ഹൗസില്‍ കുമാരന്റെ മകന്‍ സുനില്‍(32)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2017 ലെ ഓണക്കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പ്രതി കൂറേക്കാലം ഒളിവിലായിരുന്നു.

അന്നത്തെ പയ്യന്നൂര്‍ സി.ഐയായിരുന്ന എം.പി.ആസാദാണ് പ്രാഥമിക അന്വേഷണം നടത്തിയത്.

പിന്നീട് ചെറുപുഴ എസ്.ഐ എം.എന്‍.ബിജോയിയാണ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.