പത്തൊന്‍പതാമത്തെ വര്‍ഷവും പതിവു തെറ്റിക്കാതെ നാരായണന്‍കുട്ടിഎത്തി.

പരിയാരം: പതിവ് തെറ്റിക്കാതെ പത്തൊന്‍പതാം വര്‍ഷവും നാരായണന്‍കുട്ടി ഗാന്ധിപ്രതിമ ശുചീകരിക്കാനെത്തി.

2005 ല്‍ തളിപ്പറമ്പ് താലൂക്ക് ആസ്ഥാനത്ത് സ്ഥാപിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത മഹാത്മാഗാന്ധിയുടെ പ്രതിമ അന്നുമുതല്‍ ഒക്ടോബര്‍ ഒന്നിന് കഴുകി ശുചീകരിക്കുന്നത് തൃച്ചംബരം സ്വദേശിയായ പി.വി.നാരായണന്‍കുട്ടിയാണ്.

ജവഹര്‍ ബാല്‍ മഞ്ച് തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി ചെയര്‍മാനായ ഇദ്ദേഹം ശാരീരിക അവശതകള്‍ക്കിടയിലും ഒരു അനുഷ്ഠാനം പോലെ ഈ വര്‍ഷവും ഗാന്ധി പ്രതിമ ശുചീകരിച്ചു.

തൃച്ചംബരത്ത് താമസിക്കുന്ന കരിമ്പം ചവനപ്പുഴ സ്വദേശിയായ ഇദ്ദേഹം കെ.എസ്.യു വിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്.

74 കാരനായ നാരായണന്‍കുട്ടിക്ക് ഒക്ടോബര്‍ ഒന്നായാല്‍ ഇവിടെ എത്തി ശുചീകരണം നടത്താതെ ഉറക്കംവരാത്ത നിലയാണ്.

സോപ്പുപൊടിയും വെള്ളവും ഉപയോഗിച്ച് ഗാന്ധിപ്രതിമ പൂര്‍ണമായും അദ്ദേഹം കഴുകി ശുചീകരിച്ചു.

നാളെ രാവിലെ പുതിയ മാല ചാര്‍ത്തിയ ശേഷം താലൂക്ക് ഓഫീസ് പരിസരം ശുചീകരിക്കുന്നതോടെയാണ് ദൗത്യം അവസാനിക്കുക.

ശരീരം അനുവദിക്കുന്ന കാലത്തോളം ഇത് തുടരുമെന്ന് നനാരായണന്‍കുട്ടി പറയുന്നത്.