നേതൃമഹിമയുടെ അജയ്യതയുമായി കെ.എസ്.റിയാസ്-തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപനസമിതി ജനറല്‍ബോഡി യോഗം നാളെ.

തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനായി ജനറല്‍ബോഡി യോഗം നവംബര്‍ 12 ന് നടക്കുമ്പോള്‍-ഇത്തവണ ഒരു മല്‍സരത്തിന് കളമൊരുങ്ങുകയാണ്. ഇരുപക്ഷവും തങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇനി ഒരു ദിവസത്തെ ഇടവേള മാത്രമേ തെരഞ്ഞെടുപ്പിനുള്ളൂ. കഴിഞ്ഞ 10 വര്‍ഷമായി വ്യാപാരികളുടെ നേതാവെന്നതിലുപരി തളിപ്പറമ്പിന്റെ ജനകീയ മുഖമായി മാറിക്കഴിഞ്ഞ കെ.എസ്.റിയാസിനെതിരെ കൊടിയില്‍ മുഹമ്മദ്കുഞ്ഞിയാണ് എതിര്‍വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി. ഒരു മാറ്റം വേണം എന്ന ദുര്‍ബ്ബലമായ മുദ്രാവാക്യം മാത്രമാണ് കെ.എസ്.റിയാസിനെതിരെ എതിര്‍പക്ഷം ഉയര്‍ത്തുന്നത്. എന്തിന് വേണ്ടി മാറ്റം എന്നതിന് വ്യക്തമായ ഉത്തരമൊന്നും ഇവരുടെ മുന്നിലില്ല. അത് തന്നെയാണ് കെ.എസ്.റിയാസ് എന്ന വ്യാപാരിനേതാവിന്റെ മുഖമുദ്രയായി മാറുന്നത്. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ യൂത്ത് വിംഗിന്റെ സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റും കൂടിയായ റിയാസ് തളിപ്പറമ്പില്‍ നിന്നും  സംസ്ഥാന തലത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന നേതാവായി ഇതിനകം മാറിക്കഴിഞ്ഞു.

എന്തുകൊണ്ട് കെ.എസ്.റിയാസ്.

ഭൂരിഭാഗം വ്യാപാരികളും കെ.എസ്.റിയാസ് എന്ന നേതാവിനെ മനസാ തെരഞ്ഞെടുത്തു കഴിഞ്ഞതായാണ് സാധാരണ വ്യാപാരികളുടെ അഭിപ്രായത്തില്‍ നിന്ന് വെളിവാകുന്നത്.

വ്യാപാരിസമൂഹം ഏറെ വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടത്തെയാണ് ഇന്ന് നാം കാണുന്നത്.

വന്‍കിട ഷോപ്പിംഗ് മാളുകളും ഓണ്‍ലൈന്‍ വ്യാപാര ശ്രംഖലകളും ചേര്‍ന്ന് ചെറുകിട വ്യാപാരികളെ വിഴുങ്ങുന്ന ഒരു അവസ്ഥ നിലവിലുണ്ട്.

നേതൃത്വമഹിമ തെളിയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യങ്ങളിലെല്ലാം തന്നെ കെ.എസ്.റിയാസ് പ്രകടിപ്പിച്ചിട്ടുണ്ട്.

താന്‍പ്രതിനിധാനം ചെയ്യുന്ന വ്യാപാരിവിഭാഗത്തിന്റെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നങ്ങളായി കണ്ട് അതിന്റെ പരിഹാരത്തിനായി വീറോടെ പോരാടുന്ന ഒരു വ്യക്തിത്വമായി ഉയരാന്‍ റിയാസിന് കഴിഞ്ഞ 10 വര്‍ഷങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്.

താലൂക്ക് വികസനസമിതിയിലും നഗരസഭയിലും പോലീസ് സ്റ്റേഷനിലും എന്നുവേണ്ട എവിടെയായാലും വ്യാപാരികള്‍ക്ക് വേണ്ടി ഇടപെടാന്‍ സാധിച്ചിട്ടുണ്ടെന്നത് കൂടാതെ തളിപ്പറമ്പില്‍ പകരം വെക്കാനില്ലാത്ത ഒരു ജനകീയ നേതാവില്‍ നിന്നും ഒരു സെലിബ്രിറ്റി തലത്തിലേക്ക് ഉയരാനും സാധിച്ചതാണ് റിയാസിന്റെ വിജയം.

വ്യാപാരസ്ഥാപനത്തില്‍ മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പിലും വിജയിക്കാന്‍ റിയാസിന് സാധിച്ചിട്ടുണ്ട്. വ്യാപാരികള്‍ക്ക് മാത്രമല്ല, ആര്‍ക്കും തങ്ങളുടെ പ്രശ്നങ്ങളുമായി സമീപിക്കാന്‍ സാധിക്കുന്ന വിധത്തില്‍ മാറിക്കഴിഞ്ഞ റിയാസ് വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്ന ഭൂരിപക്ഷത്തിന്റെയും ആഗ്രഹംനടപ്പിലാവുമെന്ന നിലയില്‍ തന്നെയാണ് കാര്യങ്ങള്‍.

പത്ത് വര്‍ഷം മുമ്പ് പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ പ്രഗല്‍ഭരായ നേതാക്കള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് അന്ന് പൊതുവെ പയ്യന്‍ ലുക്കുണ്ടായിരുന്ന റിയാസിന് ശോഭിക്കാനാവുമോ എന്ന സംശയം പലര്‍ക്കും ഉണ്ടായിരുന്നു.

എന്നാല്‍ ചുമതലയേറ്റ് ആറ് മാസം തികയുന്നതിന് മുമ്പുതന്നെ റിയാസ് കണക്കുകൂട്ടലുകള്‍ക്കെല്ലാം അപ്പുറം ബഹുദൂരം മുന്നിലെത്തി.

നേതൃപാടവം തെളിയിച്ച റിയാസിനൊപ്പം ശക്തമായ പിന്തുണയോടെ വി.താജുദ്ദീന്‍ എന്ന ജന.സെക്രട്ടെറി കൂടി വന്നതോടെ വെച്ചടി വെച്ചടി മുന്നേറുക തന്നെയായിരുന്നു.

എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച്ച നടക്കുന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗങ്ങളില്‍ റിയാസും താജുദ്ദീനും ചേര്‍ന്ന് വ്യാപാരികള്‍ക്ക് വേണ്ടി നടത്തിയ ശക്തമായ പോരാട്ടങ്ങള്‍ ഓര്‍മ്മിക്കപ്പെടുന്നത് തന്നെയാണ്.

എല്ലാ യോഗങ്ങളിലും വ്യാപാരികള്‍ക്ക് വേണ്ടി അധികാരികളുമായി കൊമ്പുകോര്‍ക്കാന്‍ ഇരുവരും ഒന്നിനൊന്ന് മുന്നിലായിരുന്നു.

നവംബര്‍ മാസത്തില്‍ രണ്ടാം തീയതി നടന്ന യോഗത്തിലും വ്യാപാരികള്‍ക്ക് വേണ്ടി റിയാസ് ശക്തിയുക്തം ഇടപെടല്‍ നടത്തി.
വെറും ഒരു വ്യാപാരി നേതാവ് എന്നതില്‍ കവിഞ്ഞ് തളിപ്പറമ്പിന്റെ പൊതുധാരയില്‍ വേറിട്ട് നില്‍ക്കുന്ന ഒരു ചൈതന്യമായി മാറാന്‍ റിയാസിന് കഴിഞ്ഞിട്ടുണ്ട്.

പ്രസംഗപാടവം ഒരു കല തന്നെയാണ്, വളരെ സ്ഫുടമായും ശക്തമായും പറയാനുള്ള കാര്യങ്ങള്‍ ഏത് വേദിയിലും പറയാന്‍ കാണിക്കുന്ന റിയാസിന്റെ ചങ്കൂറ്റത്തെ അംഗീകരിക്കാതെ വയ്യ. ശരിക്കും തളിപ്പറമ്പിലെ വ്യാപാരികളുടെ ഒരു സൗഭാഗ്യമാണ് കെ.എസ്.റിയാസിനെയും താജുദ്ദീനെയും പോലുള്ള നേതാക്കള്‍ എന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

റിയാസ് ജയിക്കണം, തളിപ്പറമ്പിന്റെ പൊതുധാരയില്‍ അദ്ദേഹത്തിന്റെ നിറസാന്നിധ്യം ഒരു ആവശ്യകത തന്നെയാണ്.

നേതൃത്വഗുണം എല്ലാവര്‍ക്കും ലഭിക്കുന്ന ഒന്നല്ല, അത് ചിലര്‍ക്ക് മാത്രം ലഭിക്കുന്ന അപൂര്‍വ്വമായ ഒരു ഗുണവിശേഷമാണ് തനിക്ക് അതുണ്ടെന്ന് പ്രവര്‍ത്തിയിലൂടെ റിയാസ് തെളിയിച്ചുകഴിഞ്ഞു.