പുലിയെ കണ്ടു, പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു.

വെള്ളോറ: വെള്ളോറ-കക്കറ പ്രദേശത്ത് ആര്‍.ആര്‍.ടി അംഗങ്ങല്‍ നടത്തിയ തെരച്ചിലില്‍ പുലിയെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു.

വെള്ളോറ ശ്മശാനത്തിന് സമീപത്തായാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.

തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.രതീശന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘമാണ് കൂട് സ്ഥാപിച്ചത്.

ഇത് കൂടാതെ ഡ്രോണ്‍ വഴിയുള്ള പരിശോധനയും തുടരുന്നുണ്ട്.

ഈ പ്രദേശത്ത് 24 മണിക്കൂറും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാവലും നിരീക്ഷണവും തുടരുന്നുണ്ട്.

കഴിഞ്ഞ 4 ദിവസങ്ങളിലായി വനംവകുപ്പ് സംഘം നടത്തിയ തെരച്ചിലിലാണ് പുലിയെ കണ്ടത്.