അയ്യപ്പന്‍മാര്‍ സഞ്ചരിച്ച മിനിബസ് അപകടത്തില്‍ പെട്ടു, രണ്ടുപേര്‍ക്ക് പരിക്ക്.

പിലാത്തറ: അയ്യപ്പഭക്തന്‍മാര്‍ സഞ്ചരിച്ച മിനിബസ് അപകടത്തില്‍ പെട്ട് രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ഹനുമാരമ്പലം റോഡിലായിരുന്നു അപകടം.

ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു.

കര്‍ണാടക ഹാസനില്‍ നിന്നുള്ള അയ്യപ്പഭക്തരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

നന്ദിഷ്(36), നാഗരാജന്‍(52) എന്നിവര്‍ക്കാണ് പരിക്ക്.

പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും അധികം പരിക്കില്ലാത്തതിനാല്‍ ഇവര്‍ യാത്ര പുനരാരംഭിച്ചു.

നാട്ടിലെത്തി ചികില്‍സ തേടാമെന്ന് അറിയിച്ച ശേഷമാണ് അവര്‍ ആശുപത്രി വിട്ടത്.

ഇന്ന് രാവിലെ 7.15 നായിരുന്നു അപകടം.

വിവരമറിഞ്ഞ് പരിയാരം പോലീസും സ്ഥലത്തെത്തി.

26 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.