ഹോപ്പിലെ അന്തേവാസി ഗോപി മരണപ്പെട്ടു.

പിലാത്തറ: പരിചരിക്കാന്‍ ഉറ്റബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെ അതീവഗുരുതരവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞിരുന്ന ഗോപി (70) എന്ന ക്യാന്‍സര്‍ രോഗിയെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥനയില്‍ ഹോപ്പ് സെന്റര്‍ ഏറ്റെടുത്ത് സാന്ത്വന പരിചരണം നല്‍കി വരരുന്നതിനിടെ മരണപ്പെട്ടു.

മൃതദേഹം പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഫോട്ടോയില്‍ കാണുന്ന ഇയാളെ തിരിച്ചറിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ 28 ന് ഉച്ചയ്ക്ക് 12 മണിക്കകം പരിയാരം പോലീസ് സ്റ്റേഷനിലോ പിലാത്തറഹോപ്പ് റീഹാബിലിറ്റേഷന്‍ സെന്ററിലോ നേരിട്ട് എത്തിയോ ഫോണ്‍ മുഖേനയോ ബന്ധപ്പെടേണ്ടതാണ്.

നമ്പര്‍: 9605398889. 28-ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് ആരും എത്തിയില്ലെങ്കില്‍ ജനപ്രതിനിധിയുടെ നിര്‍ദ്ദേശാനുസരണം മൃതദേഹം സംസ്‌ക്കരിക്കുമെന്ന് ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ.എസ്.ജയമോഹന്‍ അറിയിച്ചു.