ചുണ്ടില്‍ അബദ്ധത്തില്‍ എലിവിഷം പുരട്ടി ചികില്‍സയിലായിരുന്നയാള്‍ മരിച്ചു.
തളിപ്പറമ്പ്: ചുണ്ടില്‍ അബദ്ധത്തില്‍ എലിവിഷം പുരട്ടി ചികില്‍സയിലായിരുന്നയാള്‍ മരിച്ചു.
തൃച്ചംബരം നവനീതം വീട്ടില്‍ (റിട്ട. എസ്.ബി.ഐ ലൈഫ് ഇന്‍ഷൂറന്‍സ്) ടി.വി.ശ്രീകുമാര്‍(62)ആണ് മരിച്ചത്.
ഡിസംബര്‍ 15 ന് രാത്രി ചുണ്ടില്‍ എലിവിഷം പുരട്ടിയ ശ്രീകുമാര്‍
കഴിഞ്ഞ 16 ന് രാവിലെയാണ് വിവരം ഭാര്യയോടും മകളോടും പറഞ്ഞത്.
ഉടന്‍ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ നാലോടെ മരണപ്പെട്ടു.
പരേതരായ പി.ചന്ദ്രശേഖരന്‍-ടി.വി.രാധ
ദമ്പതികളുടെ മകനാണ്.
ഭാര്യ: വി.ആശ.
മക്കള്‍: വി.അശ്വതി ശ്രീകുമാര്‍ ( സൗത്ത് ഇന്ത്യന്‍ ബാങ്ക്, പിലാത്തറ), വി. അര്‍ച്ചന ശ്രീകുമാര്‍ (ഇന്‍ഫോസിസ്, ബാംഗ്ലൂര്‍).
മരുമകന്‍: പ്രദീപ് കൃഷ്ണന്‍ (വരഡൂല്‍, കെ.എസ്.ഇ.ബി പുളിമ്പറമ്പ് )
സഹോദരന്‍: ടി വി കൃഷ്ണകുമാര്‍ (റി്ട്ട. എല്‍.ഐ.സി ഡവലപ്‌മെന്റ് ഓഫീസര്‍, തിരൂര്‍).
പരേതനായ റിട്ട. ഡി.ജി.പി ടി.വി.മധുസൂതനന്റെ മരുമകനാണ് മരണപ്പെട്ട ശ്രീകുമാര്‍.