തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷവും ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബില്‍ നടന്നു.

ജില്ലാ ജഡ്ജ് ആര്‍.രാജേഷ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പി.ടി.രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്ത തളിപ്പറമ്പ് പോലീസ് എ.എസ്.ഐ കെ.മുഹമ്മദലി സൈബര്‍ പേരന്റിംഗിനെക്കുറിച്ച് ക്ലാസെടുത്തു.

നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍, മുഹമ്മദ് മദനി എന്നിവര്‍ പ്രസംഗിച്ചു.

സെക്രട്ടറി അഡ്വ: ജി.ഗിരീഷ് സ്വാഗതവും ട്രഷറര്‍ എ.പി ഇബ്രാഹിം നന്ദിയും പറഞ്ഞു.

തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.

പുതിയ ഭാരവാഹികളായി കെ.വി.അബൂബക്കര്‍ ഹാജി (പ്രസിഡന്റ്), ലിബര്‍ട്ടി സുബൈര്‍(വൈസ് പ്രസിഡന്റ്), അഡ്വ: ജി.ഗിരീഷ്, (സെക്രട്ടറി), കെ.വി.മഹേഷ് (ജോ. സെക്രട്ടറി) ഡോ: കെടി ബാലചന്ദ്രന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.