കുന്നരു ചിറ്റടിയില്‍ എക്‌സൈസിന്റെ പരിശോധന:. 280 ലിറ്റര്‍ വാഷ് പിടികൂടി
പയ്യന്നൂര്‍: കുന്നരു ചിറ്റടിയില്‍ എക്‌സൈസിന്റെ പരിശോധന, 280 ലിറ്റര്‍ വാഷ് പിടികൂടി.
പയ്യന്നൂര്‍ എക്‌സൈസ് റെയ്ഞ്ചിലെ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) എ.അസീസിന്റെ നേതൃത്വത്തില്‍ കുന്നരു ചിറ്റടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഉടമസ്ഥനില്ലാതെ ഒളിപ്പിച്ചുവെച്ച നിലയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 280 ലിറ്റര്‍ വാഷ് പിടികൂടി കേസെടുത്തു.
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ശരത്, പി.വി.രാഹുല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പി.വി.അജിത് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.
വാഷിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു.