മാതമംഗലത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്രയപദ്ധതി സഹായവിതരണം എട്ടിന്

മാതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാതമംഗലം യൂണിറ്റില്‍ ആശ്രയപദ്ധതി പ്രകാരം മരണാനന്തര സഹായ വിതരണം നാളെ മാതമംഗലം വ്യാപാരഭവനില്‍ നടക്കും.

ഏകോപന സമിതി സംസ്ഥാന ജന. സെക്രട്ടറി ദേവസ്യ മേച്ചേരി സഹായ വിതരണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

\കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാതമംഗലം യൂണിറ്റിലും ആശ്രയ പദ്ധതിയിലും അംഗങ്ങളായിരിക്കെ മരണപ്പട്ട വി.സി.നാരായണന്‍, വി.സി ശാന്ത എന്നിവരുടെ അനന്തരാവകാശിക്കാണ് ആശ്രയ പദ്ധതി പ്രകാരം മരണാനന്തര ധനസഹായമായി 15 ലക്ഷം രൂപ വിതരണം ചെയ്യുന്നത്.

ഉച്ചയ്ക്ക് 2.30 ന് മാതമംഗലം വ്യാപരഭവനിലാണ് ചടങ്ങ് നടക്കുന്നത്.

യൂണിറ്റ് പ്രസിഡന്റ് ടി.പി.മഹമ്മൂദ് ഹാജി അദ്ധ്യക്ഷത വഹിക്കും.

എരമം കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

കെ.യു.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ ടി.പി മഹമ്മൂദ്ഹാജി, ഹരിത രമേശന്‍, പി.കെ അബ്ദുള്‍ ഖാദര്‍ മൗലവി, കെ.കെ.സൈദാലി, എം.ജനാര്‍ദ്ദനന്‍, വി.കെ.കുഞ്ഞപ്പന്‍, കെ.എം.പി ഉണ്ണികൃഷ്ണന്‍, കെ.പിരവീന്ദ്രന്‍, എസ്.മുരുകന്‍ എന്നിവര്‍ പങ്കെടുത്തു.