ആത്മീയതയിലേക്ക് പോകുന്നു- ശ്രീജയെ കാണാനില്ലെന്ന് പരാതി.

പയ്യന്നൂര്‍: വീട്ടമ്മയെ കാണാനില്ലെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

കാര ശ്രീമഹി വീട്ടില്‍ ശ്രീജ(48)നെയാണ് കാണാതായത്.

ഫബ്രവരി 3-ന് പുലര്‍ച്ചെ 12 മണിയോടെയാണ് കാരയിലെ വീട്ടില്‍ നിന്നും ഇവരെ കാണാതായത്.

ആത്മീയതയിലേക്ക് പോകുന്നു എന്ന് കത്തെഴുതി വെച്ചാണ് വീട്ടില്‍ നിന്നും പോയത്.

എറണാകുളത്തെ ഒരു സ്വാമിയുടെ കൂടെ താമസിക്കുന്നതായി സംശയിക്കുന്നുവെന്ന് മകന്‍ അമര്‍ജിത്തിന്റെ പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണമാരംഭിച്ചു.