ഡെസ്‌ക്കില്‍ മോശമായി എഴുതിയത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം-14 പേര്‍ക്കെതിരെ കേസ്

പെരിങ്ങോം: തന്നെക്കുറിച്ച് മോശമായ ഭാഷയില്‍ ഡെസ്‌ക്കില്‍ എഴുതിയത് ചോദ്യം ചെയ്തവിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ 14 സഹപാഠികള്‍ക്കെതിരെ കേസെടുത്തു.

പെരിങ്ങോം ഗവ.കോളേജ് വിദ്യാര്‍ത്ഥി വയക്കര മച്ചിയിലെ നിരിച്ചന്‍ വീട്ടില്‍ ടി.അഭിജിത്തിനാണ്(19)മര്‍ദ്ദനമേറ്റത്.

28 ന് രാവിലെ 11.30 നായിരുന്നു സംഭവം.

ശരണ്‍, വാസുദേവ്, അസാംസ്, ഹരി എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 10 പേര്‍ക്കെതിരെയുമാണ് കേസ്.