കരിമ്പംഫാമിനെക്കുറിച്ച് മോശം പ്രചാരണം നടത്തിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം.
തളിപ്പറമ്പ്: കരിമ്പം ഫാമിനെക്കുറിച്ച് പത്രങ്ങളിലും മറ്റും മോശമായ വാര്‍ത്തകള്‍ നല്കി പ്രചാരണം നടത്തിയത് ചോദ്യം ചെയ്തതിന് യുവാക്കളെ മര്‍ദ്ദിച്ചതായി പരാതി.
കരിമ്പത്തെ കരിയില്‍ വീട്ടില്‍ കെ.ഷനൂപ്(37), സനല്‍(35) എന്നിവര്‍ക്കാണ് മര്‍ദ്ദനമേററത്.
രൂപേഷ്, സജേഷ്, സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചതെന്ന് ഷനൂപ് തളിപ്പറമ്പ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഫിബ്രവരി 22 ന് രാത്രി 11.30 ന് ചവനപ്പുഴയിലെ മുത്തപ്പന് ക്ഷേത്രത്തിന് സമീപം വെച്ചാണ് സംഭം നടന്നത്.