നാറാത്ത് എക്‌സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട-ആഡംബര കാറുള്‍പ്പടെ 2 യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: നാറാത്ത് എക്‌സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട-ആഡംബര കാറുള്‍പ്പടെ 2 യുവാക്കള്‍ അറസ്റ്റില്‍.
നാറാത്ത് ഷാമിലാസ് വീട്ടില്‍ മുഹമ്മദ് ഷഹീന്‍ യൂസഫ് (26), കയരളം സല്‍വ മനസിലില്‍ മുഹമ്മദ് സിജാഹ (33) എന്നിവരാണ് പിടിയിലായത്.
കണ്ണൂര്‍ എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘം നാറാത്ത്, ടി സി ഗേറ്റ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അതിമാരക മയക്കു മരുന്നുമായി ഇവര്‍ പിടിലായത്.
കണ്ണൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ഷാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ടി സി ഗേറ്റിലെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ നിന്നും 17.215 ഗ്രാം മെത്തഫിറ്റാമിന്‍, 2.55 കിലോഗ്രാം കഞ്ചാവ്, 93.65 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 35 മില്ലിഗ്രാം എല്‍ എസ് ഡി സ്റ്റാമ്പ് എന്നിവയാണ് പിടികൂടിയത്.
പ്രതികള്‍ മയക്കു മരുന്ന് കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 13 എ.വൈ. 9944 നമ്പരുള്ള ആഡംബര കാറും കസ്റ്റഡിയിലെടുത്തു.
പരിശോധനിയില്‍ കാറില്‍ നിന്നുമാണ് എല്‍.എസ്.ഡി സ്റ്റാമ്പും ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തത്.
പ്രതികളുടെ മൊബൈല്‍ ഫോണുകളും കഞ്ചാവ് തൂക്കാന്‍ ഉപയോഗിച്ച തൂക്ക മെഷിനുകളും പരിശോധനയില്‍ വീട്ടില്‍ നിന്നും പിടികൂടി.
അസിസ്റ്റന്റ് ഇസ്‌പെക്ടര്‍മാരായ സന്തോഷ് തൂനോളി, ആര്‍.പി.അബ്ദുല്‍ നാസര്‍, പ്രിവന്റ്റീവ് ഓഫീസര്‍(ഗ്രേഡ്)മാരായ എം.സി.വിനോദ് കുമാര്‍, പി.പി.സുഹൈല്‍, പി.ജലീഷ്, കെ.ഉമേഷ് അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍ സി.അജിത്, കെ.ഇസ്മായില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.വി.ശ്രീജിന്‍, കെ.ടി.ഫസല്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികളെ കണ്ണൂര്‍ ജെ.എഫ്.സി.എം 2 കോടതിയില്‍ ഹാജരാക്കും. വടകര എന്‍.ഡി.പി.എസ് കോടതിയിലാണ് കേസ് നടപടികള്‍ നടക്കുക.