കണ്ണൂരില്‍ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയില്‍.

കണ്ണൂര്‍: കണ്ണൂരില്‍ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയില്‍.

കണ്ണൂര്‍ പുതിയ ബസ്റ്റാന്റിന് സമീപം മന്‍സൂര്‍ മുഹമ്മദിന്റെ മകന്‍ താവക്കര ഫാത്തിമാസില്‍ നിഹാദ് മുഹമ്മദ്(30), പാപ്പിനിശ്ശേരി വി.സുധീപ്കുമാറിന്റെ മകള്‍ വയലില്‍ വീട്ടില്‍ അനാമിക സുധീപ്(26) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി 11.30 ന് കണ്ണൂര്‍ കെ.സി കാപ്പിറ്റല്‍ ഹോട്ടലില്‍ താമസിച്ചിരുന്ന ഇവര്‍ പിടിയിലായത്.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി.നിധിന്‍രാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

4 ഗ്രാം എംഡിഎംഎ യും, 9 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും പിടികൂടി.

കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

ലഹരി വില്‍പന നടക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ നിര്‍ദ്ദേശപ്രകാരമായിരുന്നു നഗരത്തില്‍ വ്യാപക റെയ്ഡ് നടത്തിയത്.