തളിപ്പറമ്പ് നഗരത്തിലെ മദ്യകച്ചവടക്കാരന്‍ പിടിയില്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ സഞ്ചരിക്കുന്ന മദ്യകച്ചവടക്കാരനായ ചൊക്രന്റകത്ത് മുഹമ്മദ് പിടിയിലായി.
നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ചപ്പാരപ്പടവ് തുയിപ്ര സ്വദേശിയായ മുഹമ്മദ്(60).
തളിപ്പറമ്പ് നഗരത്തില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പരിസരത്ത് വ്യാപകമാി മദ്യവും മയക്കുമരുന്നുകളും വില്‍ക്കുന്ന ഇയാളെക്കുറിച്ച് നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇന്ന് രാവിലെ 8.10 നാണ് സബ് രജിസ്ട്രാര്‍ ഓഫീസ് പരിസരത്തുവെച്ച് എസ്.ഐ ദിനേശന്‍ കൊതേരി ഇയാളെ മദ്യവുമായി പിടികൂടിയത്.
ചാക്കില്‍ സൂക്ഷിച്ച 500 മില്ലി ലിറ്ററിന്റെ 7 കുപ്പി മദ്യമാണ് ചാക്കിലാക്കി കടത്തുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ സ്ഥലത്തെത്തി പിടികൂടിയത്.
മദ്യം ഏത് സമയത്തും ഫോണ്‍ സന്ദേശം ലഭിച്ചാല്‍ എത്തിച്ചുകൊടുക്കുന്ന ഇയാള്‍ നഗരത്തിന്റെ സമാധാനം കെടുത്തുന്ന മദ്യ-മയക്കുമരുന്നു കച്ചവടക്കാരനായി മാറിയിരുന്നു.
കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇതേപ്പറ്റി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.