കൈവിരലില്‍ കുടുങ്ങിയ മോതിരം മുറിച്ച് മാറ്റി.

തളിപ്പറമ്പ്: ജോലിക്കിടയില്‍ കൈവിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചുനീക്കി.

ഏഴാംമൈലില്‍ പഴയ വീട് പൊളിക്കുന്നതിനിടയില്‍ കൂളിച്ചാലിലെ മാടാളന്‍ അബ്ബാസ്(48) എന്നയാളുടെ മോതിരം ഇട്ട കൈ വിരളില്‍ ചുറ്റിക കൊണ്ട് അടിച്ച് മോതിരം ചളുങ്ങി വിരലില്‍ കുടുങ്ങി പോകുകയായിരുന്നു.

സ്വകാര്യ വാഹനത്തില്‍ തളിപ്പറമ്പ് അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിയ അബ്ബാസിന്റെ ചളുങ്ങി പോയ മോതിരം അഗ്നിരക്ഷാസേന മുറിച്ച് കൊടുത്തു.

ഇയാള്‍ക്ക് പരിക്കുള്ളതിനാല്‍ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചു.

ഈ വര്‍ഷം വിരലില്‍ കുടുങ്ങിയ 15-ാമത്തെ മോതിരമാണ് തളിപ്പറമ്പ് അഗ്‌നിരക്ഷാ സേന മുറിച്ച് നല്‍കിയത്.