ദിവ്യ ജോണി ആലക്കോട് മരിച്ച നിലയില്‍-മൂന്നരവയസ് മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തി.

ആലക്കോട്: മൂന്നരവയസ് മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ വിവാദ നായിക ദിവ്യ ജോണിയെ(30) ആലക്കോട്ടെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഭര്‍ത്താവ് പി.എസ്.അജേഷ്മോന്റെ കോട്ടക്കടവിലെ പാട്ടരാക്കല്‍ വീട്ടിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

ഏപ്രില്‍-12 ന് രാവിലെ 11.10 നാണ് ബെഡ്‌റൂമില്‍ ബോധമറ്റ് കിടക്കുന്ന നിലയില്‍ ഇവരെ കണ്ടെത്തിയത്.

ഉടന്‍തന്നെ കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

കൊല്ലം കുണ്ടറ കാഞ്ഞിരക്കോട് മായന്‍കോട് അങ്കണവാടിക്ക് സമീപത്തെ നന്ദവാനം വീട്ടില്‍ എന്‍.എസ്.ജോണിയുടെ മകളാണ്.

സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ യുവതിയെന്ന നിലയില്‍ ഒരിക്കല്‍ വെറുപ്പോടെ കണ്ട യുവതിയെ, ജീവിതകഥ കേട്ട് എല്ലാവരും മനസിലാക്കി ക്ഷമിച്ചു തുടങ്ങിയിരുന്നു.

പ്രസവാനന്തരം സ്ത്രീകള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’ എന്ന മാനസികാവസ്ഥയിലാണ് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ദിവ്യ കൊലപ്പെടുത്തിയത്.

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യാന്‍ കാരണമായ ദിവ്യ ജീവനൊടുക്കിയെന്ന വാര്‍ത്തയും അതുകൊണ്ടുതവന്നെ വിവാദമായി.

ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പഠിക്കാന്‍ മിടുക്കിയായിരുന്ന ദിവ്യ ഏറെ പ്രതീക്ഷകളുമായി താന്‍ തന്നെ തെരഞ്ഞെടുത്ത ഒരാള്‍ക്കൊപ്പമള്ള വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വച്ചു.

എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്തുള്ള ജീവിതമായിരുന്നില്ല ദിവ്യയെ കാത്തിരുന്നത്.

വൈകാരികമായ ഒറ്റപ്പെടലും, അവഗണനയും ദിവ്യയെ പലവട്ടം മുറിപ്പെടുത്തി.

ഗര്‍ഭിണി ആയപ്പോഴും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോഴും. എന്നാല്‍ സിസേറിയന്റെ വേദനയോടെ തിരിച്ച് ഭര്‍തൃഗൃഹത്തിലേക്ക് എത്തിയപ്പോള്‍ എതിരേറ്റതും വീണ്ടും പഴയ അവഗണന തന്നെ.

ശാരീരികവും മാനസികവുമായ വേദനകളും, അതിനോട് ചുറ്റുപാടുകളില്‍ നിന്നുണ്ടായ തുടര്‍ച്ചയായ അവഗണനയും ദിവ്യയെ പതിയെ മനോരോഗിയാക്കി മാറ്റി.

ജീവിതത്തോടുള്ള നിരാശയും അമര്‍ഷവും ആരോടാണ് കാണിക്കേണ്ടതെന്നറിയാത്ത അവസ്ഥ.

അങ്ങനെയാണ് ആ ശപിക്കപ്പെട്ട ദിവസം സ്വന്തം കുഞ്ഞിനെ അവള്‍ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയത്.

കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭവത്തെക്കുറിച്ച് അവള്‍ പുറംലോകത്തോട് പറഞ്ഞത്.

അവളുടെ ദുരിത കഥ കേട്ടാണ് അജേഷ്‌മോന്‍ ദിവ്യയെ വിവാഹം കഴിച്ചത്.

ദിവ്യ വീണ്ടും ഗര്‍ഭിണിയാണെന്ന് സൂചനയുണ്ട്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ശവസംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ഒരുമണിക്ക്.