കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ ഡോ.കെ.ഫര്‍സീനക്കും ഡോ.ബബിത രാധാകൃഷ്ണനും ഡോക്ടറേറ്റ്.
പരിയാരം: കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ രണ്ട് അസി. പ്രൊഫസര്‍മാര്‍ക്ക് പി.എച്ച്.ഡി.

ഗുജറാത്തിലെ പാറുല്‍ സര്‍വകലാശാലയില്‍ നിന്നും ആയുര്‍വേദത്തില്‍ പ്രമേഹ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാഹി സ്വദേശി ഡോ.കെ.ഫര്‍സീനയും ആയുര്‍വേദത്തില്‍ സ്ത്രീരോഗ നിര്‍ണ്ണയത്തില്‍ താഴെ ചൊവ്വ സ്വദേശി ഡോ. ബബിത രാധാകൃഷ്ണനുമാണ് ഡോക്ടറേറ്റ് നേടിയത്.
മാഹി പുതിയപുരയില്‍ മുഹമ്മദ് ഫൈസലിന്റെയും കാദിയാരവിട നഫീസയുടെയും മകളാണ് ഡോ.ഫര്‍സീന.
ഭര്‍ത്താവ്: കക്കോട്ടകത്ത് ആറാംകണ്ടത്തില്‍ ഡോ.ഷക്കീര്‍അലി.
താഴെ ചൊവ്വ നെല്ലിയാട്ടു കോട്ടിയത് രാധാകൃഷ്ണന്റെയും കരിമ്പില്‍ ശോഭനയുടെയും മകളാണ് ഡോ.ബബിത.
