അമ്മൂമ്മയെ അടിച്ച് തള്ളിയിട്ടു- കൊച്ചുമകനെതിരെ കേസ്.
പയ്യന്നൂര്‍: അമ്മൂമ്മയെ മര്‍ദ്ദിക്കുകയും തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ചെംറുമകനെതിരെ പോലീസ് കേസെടുത്തു.

പയ്യന്നൂര്‍ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 88 കാരിയായ കാര്‍ത്യായനി അമ്മക്കാണ് മര്‍ദ്ദനമേറ്റത്.
മെയ്-11 ന് പകല്‍ 2.10 നായിരുന്നു കേസിനാസ്പദമായ സംഭവം.
കാര്‍ത്യായനിയമ്മയുടെ മകള്‍ ലീലാവതിയുടെ മകനായ റിജുവാണ് അമ്മൂമ്മയെ മര്‍ദ്ദിച്ചത്.
കൂടെ താമസിക്കുന്നതിലുള്ള വിരോധം കാരണമാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി.
കാര്‍ത്യായനിയമ്മയെ പരിചരിക്കുന്ന ഹോംനേഴ്‌സ് ഉദയഗിരി തൊമരക്കാട്ടെ അമ്മണം വീട്ടില്‍ അമ്മിണി രാമചന്ദ്രന്റെ പരാതിയിലാണ് പയ്യന്നൂര്‍പോലീസ് കേസെടുത്തത്.
